17 September Tuesday
ഓണത്തിന്‌ സർക്കാർ കരുതൽ

കളറാക്കാൻ 81.46 കോടി

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019
കൊല്ലം
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറിത്തൊഴിലാളികൾക്ക്‌ ആശ്വാസ ധനസഹായമായും വിവിധ ക്ഷേമപെൻഷനായും ജില്ലയിൽ ഓണക്കാലത്ത്‌ വിതരണം ചെയ്തത്‌ 81.46കോടി രൂപ. ഇത്‌ വിപണിക്ക് ഉണർവേകി. പണം എത്തിയതോടെ വസ്ത്ര സ്ഥാപനങ്ങളിലും പലചരക്ക്‌ പച്ചക്കറി കടകളിലും തിരക്ക്‌ വർധിച്ചു. 
തുടർച്ചയായ മഴ കാർഷിക, നിർമാണ മേഖലകളിൽ തൊഴിൽ നഷ്‌ടമുണ്ടാക്കിയിരുന്നു. ക്ഷേമപെൻഷൻ ലഭിച്ചതോടെയാണ്‌ ചെറുകിട വ്യാപാരരംഗത്തും കമ്പോളത്തിലും സാധാരണക്കാർ എത്തിത്തുടങ്ങിയത്‌. കശുവണ്ടി വികസന കോർപ്പറേഷൻ, കാപ്പക്‌സ്‌, കെഎംഎംഎൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോണസ്‌ വിതരണംനടന്നു. 
 അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികളിലെ 20,000 തൊഴിലാളികൾക്കും 2000 രൂപയും 10 കിലോ അരിയും നൽകി. 
 കശുവണ്ടിത്തൊഴിലാളി പെൻഷനായി  23.4കോടി രൂപയും 15,7073 പേർക്ക്‌  വിവിധ സാമൂഹ്യക്ഷേമ പെൻഷനായി 53.39കോടി രൂപയും വിതരണം ചെയ്‌തു. 
 ജില്ലയിലെ 1855 അസംഘടിത തൊഴിലാളികൾക്ക്‌ വിതരണം ചെയ്‌തത്‌ 66.78ലക്ഷം രൂപ. 
 കർഷകത്തൊഴിലാളി പെൻഷൻ 1,2151 പേർക്കും വാർധക്യകാല പെൻഷൻ 8,3154 പേർക്കും വികലാംഗ പെൻഷൻ 1,6810 പേർക്കും വിവാഹിതരല്ലാത്ത 50 വയസ്സിനു മുകളിലുള്ള 1272 പേർക്കും വിധവാ പെൻഷൻ 43686 പേർക്കും ലഭിച്ചു. 
 കാഷ്യൂ കോർപറേഷന്റെ 30 ഫാക്‌ടറികളിലെ തൊഴിലാളികൾക്ക്‌ ഓണ ബോണസായി വിതരണം ചെയ്‌തത്‌ 12 കോടി
 കാഷ്യൂ കോർപറേഷൻ സ്‌റ്റാഫുകൾക്ക്‌ ബോണസായി 1.25 കോടി രൂപ വിതരണം ചെയ്‌തു
  നൂറ്‌  ദിവസം പൂർത്തീകരിച്ച 41355 തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1000 രൂപവീതം ബോണസ്‌ നൽകി
 കെഎംഎംഎൽ, ഐആർഇ, മീറ്റർ കമ്പനി, സിറാമിക്‌സ്‌, കെൽ എന്നിവിടങ്ങളിലും ബോണസ്‌ വിതരണംചെയ്‌തു
പ്രധാന വാർത്തകൾ
 Top