18 October Friday

ക്ഷേത്രത്തിലെ മോഷണം പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

സജിത്

ചടയമംഗലം
ചെറുവക്കൽ കുമ്പല്ലൂർക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം കുമാരനെല്ലൂർ വടക്കേമഠത്തിൽ സജിത്ത് (33) നെയാണ് വെളിയത്തെ ബാറിനു സമീപത്തുനിന്ന്‌ പൂയപ്പള്ളി പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌
ചെറുവക്കൽ കുമ്പല്ലൂർക്കാവ് ക്ഷേത്ര പുനരുദ്ധാരണത്തിനിടെയാണ്‌ നാലമ്പലത്തിൽ സൂക്ഷിച്ചിരുന്ന നാലു വഞ്ചികൾ ഇയാൾ മോഷ്ടിച്ചത്‌. വഞ്ചികൾ ക്ഷേത്രത്തിനു പുറത്തെ കാവിൽ എത്തിച്ച് നോട്ടുകൾ എടുത്തശേഷം നാണയങ്ങൾ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. ക്ഷേത്രങ്ങളിൽ ശാന്തിയായി എത്തി കാണിക്കവഞ്ചി മോഷ്ടിച്ച് പണം കവരുന്നതാണ് സജിത്തിന്റെ രീതി.  സമാനമായ കേസിൽ പൂജപ്പുര ജയിലിലെ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് രണ്ടു ദിവസത്തിനകമാണ്‌ വീണ്ടും മോഷണം നടത്തിയത്. കോട്ടയത്ത് താമസമാണെങ്കിലും ഇയാൾ കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയാണ്. റൂറൽ എ‌സ്‌പിയുടെ സ്ക്വാഡിലെ എസ്ഐ ഷാജഹാൻ കോവൂർ, സനൽ, പൂയപ്പളളി സ്റ്റേഷൻ സി ഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജേഷ്, സിപിഒമാരായ ഷിബു, ഹരികുമാർ, ഉദയൻ എന്നിവരടങ്ങുന്ന സംഘമാണ്  പ്രതിയെ പിടികൂടിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top