15 October Tuesday
ഓപ്പറേഷൻ വിശുദ്ധി;

കഞ്ചാവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

നിഥിൻദാസ്

കൊല്ലം
ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ പിടികൂടി. കൊല്ലം ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽച്ചേരിയിൽ വേനൂർ വടക്കതിൽ  ഉണ്ണിക്കുട്ടൻ എന്നുവിളിക്കുന്ന നിഥിൻദാസ് (26) ആണ്‌ അറസ്റ്റിലായത്‌. ഓണക്കാല സ്‌പെഷ്യൽ ഡ്രൈവ്‌ ഓപറേഷൻ വിശുദ്ധിയുടെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ്‌ പ്രതിയെ പിടികൂടിയത്‌. ശക്തികുളങ്ങര ഹാർബറിലും സമീപ പ്രദേശങ്ങളിലും നിഥിൻ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന്‌ വിവരം ലഭിച്ചിരുന്നു. കഞ്ചാവ് കടത്തിയ സ്കൂട്ടർ അയത്തിൽവച്ച്‌ പിടികൂടി. നിഥിന്‌ കഞ്ചാവ് എത്തിച്ചു നൽകിയ അഞ്ചാലുംമൂട് സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ്‌ എക്സൈസ് കമീഷണർ താജുദീൻകുട്ടി പറഞ്ഞു. റെയിഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദ്,  ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, അസിസ്സ്സന്റ്‌ ഇൻസ്പെക്ടർ സന്തോഷ്, പ്രിവന്റീവ്‌ ഇൻസ്‌പെക്ടർ നിഷാദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനിൽകുമാർ, ശരത്, നിഥിൻ ,രാജഗോപാലൻ ചെട്ടിയാർ, പ്രസന്നൻ, ബീന എന്നിവർ പങ്കെടുത്തു. കഞ്ചാവ്, മദ്യം, മയക്കുമരുന്നുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക്‌ അറിയിക്കാം:  9400069439, 9400069440.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top