16 October Wednesday

വെളിയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ‌‌ വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വെളിയം റീജണൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികൾ

 

എഴുകോൺ 
വെളിയം റീജണൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു സഹകരണ മുന്നണി സ്ഥാനാർഥികൾക്ക് വൻവിജയം. ജയൻ പെരുംകുളം, ജോർജ് തോമസ്, എസ് വിനയൻ, എം രാജു, കെ മധു, ആർ ഷാജി, വി ഹരിലാൽ, ബീന സജീവ്, പി സുശീല, അശോകൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അനിൽകുമാർ, എം ബിനു, രഞ്ജിനി എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെക്കൻ കേരളത്തിൽ ആദ്യമായി സഹകരണ മേഖലയിൽ പെട്രോൾ പമ്പ് ഉൾപ്പെടെ നടപ്പാക്കിയ വെളിയം റീജണൽ സഹകരണ ബാങ്കിൽ തുടർച്ചയായി വിജയിക്കുന്നത് എൽഡിഎഫാണ്. ജയസാധ്യത ഇല്ലാതിരിന്നിട്ടും ബിജെപി അനാവശ്യ മത്സരം സൃഷ്ടിക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥികൾ 3000ൽ അധികം വോട്ട് നേടിയപ്പോൾ ബിജെപിയ്ക്ക് ശരാശരി 200 വോട്ട് മാത്രമാണ് നേടാനായത്. എൽഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും യോഗവും നടന്നു. യോഗത്തിൽ ആർ ബിനോജ് അധ്യക്ഷനായി. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ജഗദമ്മ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി സനൽകുമാർ, ആർ പ്രേമചന്ദ്രൻ, എൽ ബാലഗോപാൽ, എച്ച് ആർ പ്രമോദ് കുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ എസ് ഷിജുകുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top