കൊല്ലം
പോളയത്തോട്, -കൊട്ടിയം ഭാഗങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ്ചെയ്തു. പോളയത്തോട് ഏറെതഴുകത്ത് വീട്ടിൽ വിഷ്ണു (29), കൊല്ലം മാടൻനട വലിയവീട്ടിൽ കിഴക്കതിൽ ഉമേഷ് (33) എന്നിവരാണ് പിടിയിലായത്.
പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുകിലോ കഞ്ചാവുമായി വിഷ്ണു പിടിയിലായത്. വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾക്ക് കഞ്ചാവ് നൽകിയ ഉമേഷിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് മാടൻനട ഭാഗത്ത് എക്സൈസ് സംഘം ഉമേഷിന്റെ വാഹനം പരിശോധനയ്ക്കായി കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. കൊട്ടിയം വഞ്ചിമുക്കിനു സമീപം കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഉമേഷിനെ എക്സൈസ് പിടികൂടി. പരിശോധനയിൽ മൂന്നുകിലോ കഞ്ചാവും 15,000 രൂപയും കണ്ടെടുത്തു. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങിയവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാജീവ്, പ്രിവന്റീവ് ഓഫീസർ ശ്യാം കുമാർ, ഐബി പ്രിവന്റീവ് ഓഫീസർ ശിഹാബ്, ദിലീപ് ചന്ദ്രൻപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, നഹസ്, ക്രിസ്റ്റീൻ, ശരത്, ഗോപകുമാർ, ഡ്രൈവർമാരായ നിധിൻ, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..