25 September Friday

മഴക്കെടുതി തുടരുന്നു 6 ക്യാമ്പിൽ 281 പേർ

സ്വന്തം ലേഖികUpdated: Tuesday Aug 11, 2020

കരകയറാൻ... കടലാക്രമണം രൂക്ഷമായ പണിക്കരുകടവ്‌ പാലത്തിനു സമീപം ചാക്കിൽ മണൽ നിറച്ച്‌ വീടിന്‌ സുരക്ഷ ഒരുക്കുന്നവർ

കൊല്ലം 
കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ആറിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  ഇരവിപുരം  സെന്റ് ജോൺസ് എച്ച്എസ്എസ്‌,  അയണിവേലിക്കുളങ്ങര  ജോൺ എഫ് കെന്നഡി സ്‌കൂൾ, കരുനാഗപ്പള്ളി വിദ്യാധിരാജ എൻഎസ്എസ് കോളേജ്‌, ആദിച്ചനല്ലൂർ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യുപി സ്കൂൾ, വടക്കേവിള പട്ടത്താനം വിമലഹൃദയ ഹയർ സെക്കൻഡറി,  നെടുമ്പന ബഡ്സ് സ്‌കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകൾ തുറന്നത്‌.  116 കുടുംബങ്ങളിലെ 281 പേരാണ്‌ ക്യാമ്പുകളിലുള്ളത്‌.  ഇതിൽ 112പേർ പുരുഷന്മാരും 144 സ്‌ത്രീകളും 25 കുട്ടികളും ഉൾപ്പെടുന്നു.
 ഇരവിപുരം സെന്റ് ജോൺസ് സ്‌കൂളിൽ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ 93 പേരുണ്ട്. അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി സ്‌കൂളിലെ  ക്യാമ്പിൽ 33 കുടുംബങ്ങളിലെ 21 പുരുഷന്മാരും 46 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 69 പേരുണ്ട്. വിദ്യാധിരാജ എൻഎസ്എസ് കോളേജിൽ 18 കുടുംബങ്ങളിലെ 45 പേരാണുള്ളത്. 22 പുരുഷന്മാരും 21 സ്ത്രീകളും രണ്ട് കുട്ടികളും. ആദിച്ചനല്ലൂർ മൈലക്കാട് പഞ്ചായത്ത് യുപി സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിൽ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടെ 51 പേരാണുള്ളത്. 
വടക്കേവിള പട്ടത്താനം വിമലഹൃദയ ഹയർ സെക്കൻഡറിയിൽ എട്ടു കുടുംബങ്ങളിലെ 10 വീതം പുരുഷന്മാരും സ്ത്രീകളുമുണ്ട്. നെടുമ്പനയിലെ ബഡ്സ് സ്‌കൂളിൽ ഒരു കുടുംബത്തിലെ ഒരു സ്‌ത്രീ  ഉൾപ്പെടെ മുന്നുപേരാണുള്ളത്‌.  
തിങ്കളാഴ്‌ചത്തെ മഴയിൽ ജില്ലയിൽ 7.9 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. 20 വീടുകൾ ഭാഗികമായും ഒന്ന്‌ പൂർണമായും തകർന്നു. 
രണ്ടു കിണറുകൾക്കും നാശമുണ്ടായി. 37 മില്ലിമീറ്റർ മഴയാണ്‌ തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്‌. പുനലൂരിലാണ്‌ ഏറ്റവും കുടുതൽ മഴ ലഭിച്ചത്‌. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്‌.  
കൊട്ടാരക്കര താലൂക്കിൽ ഏഴു വീടു  ഭാഗികമായും ഒന്ന്‌ പൂർണമായും  തകർന്നു. ഒരു കിണറിനും നാശമുണ്ട്. 5.3 ലക്ഷത്തിന്റെ നാശം കണക്കാക്കി. കൊല്ലത്ത് നാലു വീടുകൾക്ക് നാശമുണ്ടായതിൽ 80,000 രൂപയാണ് നഷ്ടം. പത്തനാപുരത്ത് നാലുവീടുകൾക്കാണ് നാശം. നഷ്ടം 77,000. കരുനാഗപ്പള്ളിയിൽ മൂന്നു  വീടിനും ഒരു കിണറിനും നാശമുണ്ടായി. ഇതിൽ 73,000 രൂപയുടെ  നഷ്ടമാണുള്ളത്‌. കുന്നത്തൂരിലും പുനലൂരിലും ഓരോ വീടുകൾ ഭാഗികമായി  തകർന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top