23 September Wednesday
ചവറയിൽ

7 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 

ചവറ
ചവറ മണ്ഡലത്തിൽ ഏഴുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർക്ക് സമ്പർക്കത്തിലൂടെയും ഡൽഹിയിൽനിന്നുവന്ന ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. ചവറ, പന്മന പഞ്ചായത്തുകളിലാണ് സമ്പർക്കരോഗികൾ. ചവറ പഞ്ചായത്തിൽ ചവറ, പുതുക്കാട് വാർഡുകളിൽ 18, 46 വയസ്സുള്ളവർക്കാണ്‌ രോഗം. പന്മന വടുതല ചോല സ്വദേശിയായ നാല്‍പ്പത്തേഴുകാരനും പതിനാലുകാരിക്കും പന്മന വടക്കുംതല ഈസ്റ്റ് സ്വദേശിയായ ഇരുപത്തെട്ടുകാരനും പന്മന മനയിൽ സ്വദേശിയായ മുപ്പത്തിനാലുകാരനുമാണ് സമ്പർക്കത്തിലൂടെ പോസിറ്റീവായത്. പന്മന വടക്കുംതല ഈസ്റ്റ്, മനയിൽ സ്വദേശികളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഡൽഹിയിൽനിന്ന് എത്തിയ പന്മന ചിറ്റൂർ സ്വദേശിയായ മുപ്പത്തിയാറുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.   

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top