25 September Friday

മഴയ്‌ക്ക്‌ ശമനം; ക്യാമ്പിൽ 46 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

പള്ളിക്കലാറ്‌ കരകവിഞ്ഞ്‌ തൊടിയൂർ പാലത്തിനു സമീപം വീടുകളിൽ വെള്ളം കയറിയപ്പോൾ

കരുനാഗപ്പള്ളി 
കരുനാഗപ്പള്ളിയിൽ ശക്തമായ മഴയ്‌ക്ക്‌ അൽപ്പം ശമനം. തിങ്കളാഴ്ച മഴ കുറവായതിനാൽ പലയിടത്തും വീടുകളിൽനിന്ന്‌ വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ, കിഴക്കൻ മേഖലയിൽനിന്ന്‌ കൂടുതൽ ജലം ഒഴുകിയെത്തിയതോടെ പള്ളിക്കലാറിന്റെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറി. മുനിസിപ്പൽ പരിധിയിൽ തുറന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടരുകയാണ്.  കെന്നഡി മെമ്മോറിയൽ സ്കൂളിൽ തുടങ്ങിയ ക്യാമ്പിൽ ഇപ്പോൾ 30  കുടുംബങ്ങളാണുള്ളത്. കേശവപുരത്ത് തഴത്തോട് കര കവിഞ്ഞതോടെയാണ് ഈ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്കും ഭാഗത്ത് ലോർഡ്സ് സ്കൂളിനു സമീപത്തെ പള്ളിക്കലാറിന്റെ കൈത്തോട് കരകവിഞ്ഞൊഴുകിയതോടെ വീടുകൾ വെള്ളക്കെട്ടിലായി. ഇവിടെയുള്ള 16 കുടുംബങ്ങളെ തേവർകാവ് വിദ്യാധിരാജ കോളേജിലേക്ക്  മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. ക്യാമ്പുകളിൽ മുനിസിപ്പൽ അധികൃതർ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി. റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ക്യാമ്പുകൾ. ഡെപ്യൂട്ടി കലക്ടർ ബീനാറാണി, തഹസിൽദാർ, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, തഹസിൽദാർ പി ഷിബു,  മുനിസിപ്പൽ അധ്യക്ഷ ഇ സീനത്ത് തുടങ്ങിയവർ ക്യാമ്പ്‌ സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top