23 September Wednesday

പഠിക്കാം, കളിക്കാം ഉണർവോടെ

സ്വന്തം ലേഖകന്‍Updated: Tuesday Aug 11, 2020
ചവറ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ പ്രീസ്കൂൾ ശാക്തീകരണം സർവശിക്ഷാ കേരളയുടെ പങ്കാളിത്തത്തോടെ ചവറ സൗത്ത്‌ ഗവ. എൽവിഎൽപിഎസിൽ നടപ്പാക്കി. കുട്ടികളുടെ ബൗദ്ധികവും മാനസികവും സർഗാത്മകവുമായ കഴിവിനെ വികസിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. കുട്ടികളിൽ ആത്മവിശ്വാസവും താൽപ്പര്യവും വളർത്താൻ പാവമൂല, സംഗീതമൂല, വായനമൂല, ഗണിതമൂല, നിർമാണ മൂല എന്നിവയും ആകർഷകമായി സജ്ജീകരിച്ചു. ശീതീകരിച്ച ഈ ക്ലാസ് മുറികൾ കുട്ടികൾക്കും അധ്യാപകർക്കും പുത്തനുണർവ്‌ സമ്മാനിക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ക്ലാസ് മുറി ഉദ്ഘാടനംചെയ്‌തു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് എ യേശുദാസൻ, പഞ്ചായത്ത്‌അംഗം സതീശൻ, ചവറ ബിപിസി സ്വപ്ന കുഴിത്തടത്തിൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സുപ്രണ്ട് ഹരിസുതൻ, പ്രധാനാധ്യാപിക ടി തങ്കലത, എസ്എംസി ചെയർമാൻ ആർ രാജേഷ് എന്നിവർ പങ്കെടുത്തു. ജില്ലയിൽ ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനവും നേടിയ സ്കൂളാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top