23 September Wednesday
മലയോര കർഷകരുടെ കണ്ണീരൊപ്പി സർക്കാർ

5000 പേർക്ക് പട്ടയം

സ്വന്തം ലേഖകന്‍Updated: Tuesday Aug 11, 2020

തെന്മല, ഇടമൺ, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജിലെ കൈവശക്കാരായ കർഷകരുടെ ഭൂമിക്കു പട്ടയം നൽകുന്നതിന്റെ മുന്നോടിയായി അണ്ടൂർ പച്ചയിൽ ഉദ്യോഗസ്ഥർ സർവേ നടത്തുന്നു

പുനലൂർ
തെന്മല, ഇടമൺ, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജുകളിലെ 5000 കർഷകർക്ക്‌ പട്ടയം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. 1992 മുതൽ റെയിൽവേ, ഫോറസ്റ്റ്, റവന്യൂ സ്ഥലങ്ങളോട് ചേർന്നു കിടക്കുന്ന താമസക്കാരുടെ കൈവശഭൂമിക്കാണ് പട്ടയം നൽകുക. 1992-ൽ ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് കൈവശം 
ഇരിക്കുന്ന കൃഷി ഭൂമിക്കാണ് പട്ടയം നൽകുന്നത്. പട്ടയവിതരണത്തിന്‌ മുന്നോടിയായുള്ള സർവേ ഇടമൺ വില്ലേജ് അതിർത്തിയിൽ ആരംഭിച്ചു. 
 കൈവശഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട്‌ കർഷകർ സ്ഥലം എംഎൽഎയായ മന്ത്രി കെ രാജുവിന്‌ നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്ന്‌ മന്ത്രി കെ രാജു റവന്യുമന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയുടെ ഫലമായാണ്‌ 5000 അപേക്ഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ‌കൈവശക്കാരുടെ ഭൂമി അളന്നുതിട്ടപ്പെടുത്താൻ മന്ത്രി  രാജു റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. 
താലൂക്ക് സർവേ വിഭാഗം ഉദ്യോഗസ്ഥരായ അജിത്കുമാർ, ജയകുമാർ, പത്മകുമാർ, മുരളി, അജിത് ലാൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top