16 September Monday

വിടാതെ കാറ്റ്‌; വീടുകൾക്ക്‌ നാശം

സ്വന്തം ലേഖകർUpdated: Sunday Aug 11, 2019

പുനലൂർ ചാലക്കോട് ഷിബിന്റെ വീട് തകർന്ന നിലയിൽ

കൊല്ലം
ജില്ലയിൽ ശനിയാഴ്ച മഴ കുറഞ്ഞു. ചിലയിടങ്ങളിൽ ശക്തമായ കാറ്റിൽ വീടുകൾക്ക്‌ നാശമുണ്ടായി. ഞായറാഴ്‌ച തെക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ റോഡരികിൽ അപകടഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ചുമാറ്റി.
ശക്തമായ മഴയിലും കാറ്റിലും പുനലൂർ താലൂക്കിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. ഒരു വീടിന്റെ വശം തകർന്ന് അയൽപ്പക്കത്തെ കിണർ മൂടി. അഞ്ചൽ വില്ലേജിൽ വടമൺ കോമളം രാഹുൽഭവനിൽ രാധാകൃഷ്ണൻ, അറയ്ക്കൽ വില്ലേജിൽ തണ്ണിച്ചാലിൽ മൂന്നുമുറിവീട്ടിൽ അച്ചൻകുഞ്ഞ്, കുളത്തൂപ്പുഴ 50ഏക്കറിൽ സൈനബാബീവി, പുനലൂർ ചാലക്കോട് ചരുവിളവീട്ടിൽ ഷിബിൻ എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകർന്നത്. ഷിബിന്റെ വീടിന്റെ അടുക്കളയുടെ ഭാഗങ്ങൾ തകർന്നുവീണ് അയൽപ്പക്കത്തെ മുജീബിന്റെ കിണർ പൂർണമായി മൂടിപ്പോയി. കരവാളൂർ പണയിലഴികത്ത്‌ കുട്ടിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു.  മഴ ജനറൽ വാർത്തയുടെ കൂടെ നൽകാൻ 
എഴുകോൺ പുത്തൂരിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസവും നാശനഷ്ടം സംഭവിച്ചു . പവിത്രേശ്വരം മേഘാ ഭവനിൽ ഷീജയുടെ അയിരുക്കുഴിയിലുള്ള സ്റ്റേഷനറിക്കടയുടെ മുകളിൽ മരംവീണ് മേൽക്കൂര തകർന്നു. ഒരുലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച കടയാണ് തകർന്നത്. ചെറുപൊയ്ക പുത്തൻവിളവീട്ടിൽ രാജന്റെ വീടിന്റെയും മേൽക്കൂര മരംവീണ് തകർന്നു. 
 പുത്തൂർ സെക്‌ഷൻ പരിധിയിൽ 15 ഇലക്ട്രിക് പോസ്റ്റുകളും മൂന്നിടത്ത് 11 കെവി ലൈനും തകർന്നു. കുണ്ടറയിൽ  ശക്തമായ കാറ്റിൽ തേക്കുമരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാഞ്ഞിരകോട്‌ നീരൊഴുക്കിൽ വള്ളിവിള ഇടത്തുണ്ടിൽ അനിൽകുമാറിന്റെ വീടാണ് തകർന്നത്.  അനിൽകുമാറും ഭാര്യയും രണ്ട് മക്കളും  ഉറക്കത്തിലായിരുന്നു. ആർക്കും പരിക്കില്ല
പ്രധാന വാർത്തകൾ
 Top