25 August Sunday

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

കൊട്ടിയം

പതിനേഴു വയസ്സുകാരിയെ  ആളില്ലാത്ത നേരം വീട്ടിൽ കയറി  പീഡിപ്പിക്കാൻ ശ്രമിച്ച 63 വയസ്സുകാരനെ പൊലീസ് അറസ്റ്റ‌് ചെയ്തു. പുലിയില തെറ്റിക്കുന്നിൽ ക്ഷേത്രത്തിനു സമീപം ദീപാഭവനിൽ ജ്ഞാനശീലൻ (63) ആണ് അറസ്റ്റിലായത്. സജീവ ബിജെപി പ്രവർത്തകനാണ‌് ഇയാൾ. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.  

 പെൺകുട്ടിയുടെ അപ്പുപ്പനുമായുള്ള അടുപ്പത്തിൽ ഇയാൾ ഇടയ്ക്കൊക്കെ ഇവരുടെ വീട്ടിൽ പോകാറുണ്ട‌്.  കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ ഇയാൾ  പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിനു പുറത്തിറങ്ങി പാരിപ്പള്ളിയിലുള്ള തന്റെ സഹോദരിയെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് അടുത്ത വീട്ടിലെത്തി ആളെക്കൂട്ടി എത്തുമ്പോഴേയ്ക്കും ഇയാൾ പിൻവാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. രാത്രി പത്തോടെ  സഹോദരിയും ഭർത്താവുമെത്തി പെൺകുട്ടിയെയും കൂട്ടി കണ്ണനല്ലൂർ സ്റ്റേഷനിലെത്തി പരാതി നൽകി.  രാത്രിയോടെ ഇയാളെ പുലിയിലയിലെ വീട്ടിൽനിന്ന‌് അറസ്റ്റ‌്ചെയ്തു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയതായി പൊലീസ് പറഞ്ഞു.

പ്രധാന വാർത്തകൾ
 Top