24 August Saturday

തമിഴ്നാട് സ്വദേശിയുടെ കൊലപാതകം: ഒന്നാംപ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
 
കരുനാഗപ്പള്ളി 
ക്ലാപ്പനയിലെ വാടക വീട്ടിൽ തമിഴ്നാട് ശിവകാശി സ്വദേശി മൈക്കിൾ രാജിനെ (21) കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ പൊലീസ് തെരയുന്ന ഒന്നാംപ്രതിയും മൈക്കിൾരാജിന്റെ സഹോദരിയുടെ ഭർത്താവുമായ വെള്ളദുരൈ (42) യെ ഓച്ചിറ പൊലീസ് വ്യാഴാഴ‌്ച  കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അപേക്ഷ പൊലീസ് കരുനാഗപ്പള്ളി കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ‌് വെള്ളദുരൈ കരുനാഗപ്പള്ളി മജിസ്ട്രേട്ടിനു മുന്നിൽ കീഴടങ്ങിയത‌്.  
ഒളിവിലായിരുന്ന ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.  കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ‌്ചെയ്ത് റിമാൻഡ‌് ചെയ്ത സഹോദരി  കസ്തൂരിയെ (39) പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വെള്ളദുരൈയെ വ്യാഴാഴ‌്ച  ക്ലാപ്പനയിലെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രധാന വാർത്തകൾ
 Top