Deshabhimani

കെഎസ്‌എസ്‌പിയു അനുമോദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2023, 09:13 PM | 0 min read

കൊല്ലം
കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ജില്ലയിൽനിന്ന്‌ സിവിൽ സർവീസ്‌, ഡോക്ടറേറ്റ്‌ നേടിയവരെ അനുമോദിച്ചു. എം നൗഷാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സിവിൽ സർവീസ്‌ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ പൊന്നാടയണിയിച്ച്‌ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ്‌ പി ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. സെക്രട്ടറി കെ രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറി എസ്‌ വിജയധരൻപിള്ള, കെ സമ്പത്ത്‌കുമാർ, മണപ്പള്ളി ഉണ്ണിക്കൃഷ്‌ണൻ, സി സതിയമ്മ, എൻ പി ജവഹർ, ജി ചെല്ലപ്പൻആചാരി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home