14 June Monday

അധ്യാപകരും ജീവനക്കാരും ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ഇന്ധന വിലവർധനയ്‌ക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പ്രതിഷേധം. പെട്രോളിനും ഡീസലിനും അനുദിനം വില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എഫ്എസ്ഇടിഒ  നേതൃത്വത്തിൽ ജില്ലയിൽ 274 കേന്ദ്രങ്ങളിൽ ധർണ നടത്തി.  കൊല്ലത്ത് സിവിൽ സ്റ്റേഷനു മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്തു. 
കെജിഒഎ സംസ്ഥാന സെക്രട്ടറി എ ബിന്ദു, കെഎംസിഎസ്‌യു സംസ്ഥാന പ്രസിഡന്റ് എൻ എസ് ഷൈൻ, കെഎസ്‌ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ എസ് സബിത, ടി ആർ മഹേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി ഗാഥ, പ്രസിഡന്റ് ബി പ്രശോഭദാസ്, ട്രഷറർ ബി സുജിത്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ജി കെ ഹരികുമാർ, പ്രസിഡന്റ് സന്തോഷ് കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി എസ് ദിലീപ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി എസ് ശ്രീകുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി ആർ  അജു, വി പ്രേം, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എം എസ് ബിജു, ബി ജയ, കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എ എം രാജ, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി അനീഷ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി നിഷ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ധർണ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top