02 July Saturday
കെഎസ്‌ആർടിസി

പൊളിച്ചുവിൽക്കാൻ 
29 ബസ്‌

സ്വന്തം ലേഖികUpdated: Wednesday May 11, 2022

പൊളിക്കാനുള്ള ബസുകൾ ചാത്തന്നൂർ ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്നു

കൊല്ലം
ജില്ലയിൽ പൊളിച്ചുവിൽക്കാനുള്ളത്‌ 29 കെഎസ്‌ആർടിസി ബസ്‌. അറ്റകുറ്റപ്പണി നടത്തി നന്നാക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള ഈ ബസുകൾ ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിലാണ്‌ ഉള്ളത്‌. ചാത്തന്നൂരിൽ പതിനാറും ചടയമംഗലത്ത്‌ 13 ബസും. ഒമ്പതുമുതൽ 16വർഷം വരെ സർവീസ്‌ നടത്തിയ ബസുകളാണ്‌ സ്‌ക്രാപ്‌ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ലോക്‌ഡൗണിൽ എല്ലാ ബസും നിർത്തിയിട്ടിരുന്നു. അതിഥിത്തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിന്‌ മാത്രമായിരുന്നു ചില ബസുകൾ സർവീസ്‌ നടത്തിയത്‌. കോവിഡിനുശേഷം ജനം പൊതുഗതാഗത സംവിധാനത്തെ അവഗണിച്ചതോടെ ചാത്തന്നൂരിലെ ഡിസ്‌ട്രിക്ട്‌ കോമൺ പൂളിലേക്ക്‌ 121 ബസ്‌ മാറ്റി. ഇതിൽ അറ്റകുറ്റപ്പണി നടത്തി 61 എണ്ണം പിന്നീട്‌ സർവീസിന്‌ അയച്ചു. 
മിൽമ, കുടുംബശ്രീ, മത്സ്യഫെഡ്‌ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക്‌ ഷോപ്പ്‌ ഓൺ വീൽസ്‌ പദ്ധതിക്കായി 44 എണ്ണം മാറ്റി. ചടയമംഗലത്ത്‌ 62 ബസായിരുന്നു ഇത്തരത്തിൽ മാറ്റിയിട്ടത്‌. ഇതിൽ 17 എണ്ണം സർവീസിന്‌ അയച്ചു. 20 എണ്ണം തിരുവനന്തപുരം ഈഞ്ചക്കൽ ഡിപ്പോയിലേക്ക്‌ കൊണ്ടുപോയി. ഒമ്പതെണ്ണം ഷോപ്പ്‌ ഓൺ വീൽസിനായും 13 എണ്ണം സ്‌ക്രാപ്‌ വിഭാഗത്തിലേക്കും മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top