18 June Friday
ആക്രോശിച്ച്‌ കോൺഗ്രസ്‌ പഞ്ചായത്ത്‌അംഗങ്ങൾ

ചാകുന്നെങ്കിൽ ചാകട്ടെ, ഇത്രയൊക്കെ മതി’

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

 പത്തനാപുരം

‘ആളുകൾ ചാകുന്നെങ്കിൽ ചാകട്ടെ, പത്തനാപുരത്ത് ഇത്രയൊക്കെ മതി...’ നാട്‌ ഒരു മഹാമാരിക്കെതിരെ ഒരുമിച്ച്‌ പോരാടുമ്പോൾ പത്തനാപുരം പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ ആക്രോശം. പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കാൻ ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിനിടെയാണ് പഞ്ചായത്ത്‌ അംഗങ്ങളായ സാജുഖാനും ഫാറുഖ് മുഹമ്മദും എത്തി  അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. 
തങ്ങൾ അറിയാതെയാണ് സ്റ്റിയറിങ്‌ കമ്മിറ്റി കൂടിയതെന്നാണ് ഇവരുടെ ആക്ഷേപം. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരാണ് സ്റ്റിയറിങ്‌ കമ്മിറ്റിയിലുള്ളതെന്നു പറഞ്ഞിട്ടും ബോധ്യപ്പെടാതെ യോഗത്തിലേക്ക്‌ കടന്നുകയറി ഉദ്യോഗസ്ഥരോട്‌ ഉൾപ്പെടെ  മോശമായി പെരുമാറി. 
തന്റെ വാർഡിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത്‌ സെക്രട്ടറിയെ അറിയിക്കാനെത്തിയ ആശാവർക്കർ കൂടിയായ പഞ്ചായത്ത്‌ അംഗത്തിനുനേരെയും ഇവർ പ്രകോപിതരായി. 
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഭരണസമിതി യോഗം വിളിക്കാതെ അടിയന്തര കാര്യങ്ങൾ തീരുമാനിച്ച്‌ എല്ലാവരെയും അറിയിക്കാനാണ് സ്റ്റിയറിങ്‌ കമ്മിറ്റി ചേറന്നത്‌ എന്ന്‌ പറഞ്ഞിട്ടും ഇവർ ഉദ്യോഗസ്ഥരോട്‌ തട്ടിക്കയറി. പത്തനാപുരത്ത് ഇതിൽ കൂടുതലൊന്നും ചെയ്യേണ്ടെന്നും കുറച്ചാളുകൾ മരിച്ചാൽ മരിക്കട്ടെയെന്നുമായിരുന്നു ഇവരുടെ പ്രതികരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top