18 August Sunday

കയർത്തൊഴിലാളി പെൻഷൻ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
ചിറയിൻകീഴ്
കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ കൈപ്പറ്റി വരുന്ന 70000 കയർത്തൊഴിലാളികൾക്ക് 2018 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെയുള്ള അഞ്ച് മാസത്തെ കയർത്തൊഴിലാളി പെൻഷൻ വിതരണം പൂർത്തീകരിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മണിയോർഡറായി ആറായിരത്തോളം പെൻഷൻകാർക്കും ബാങ്ക് അക്കൗണ്ട് വഴി 64000 പെൻഷൻകാർക്കും 5600 രൂപ വീതമാണ് അയച്ചത്. കുടുംബ പെൻഷൻ കൈപ്പറ്റുന്നവർക്ക് അയ്യായിരം രൂപ വീതം പെൻഷൻ അയച്ചിട്ടുണ്ട്. 
മണിയോർഡറായി പെൻഷൻ കൈപ്പറ്റുന്ന കയർത്തൊഴിലാളി പെൻഷൻകാർക്ക് 5000, 600 എന്നിങ്ങനെ രണ്ടു മണിയോർഡറുകളായാണ് 5600 രൂപ പെൻഷൻ ലഭിക്കുക. ഇത്തരത്തിൽ മണിയോർഡറായി പെൻഷൻ കൈപ്പറ്റുന്ന കയർത്തൊഴിലാളികൾ രണ്ട് മണിയോർഡറുകൾ പ്രകാരമുള്ള 5600 രൂപയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മണി ഓർഡറായി കുടുംബ പെൻഷൻ ലഭിക്കുന്നവർക്ക് അയ്യായിരം രൂപ ഒറ്റ മണിയോർഡറായും ലഭിക്കും. 12നകം പെൻഷൻ ലഭിക്കാത്തവർ ക്ഷേമനിധി ഓഫീസുകളുമായി ബന്ധപ്പെടണമെന്ന‌് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top