18 August Sunday

മാലിന്യത്തിൽ വീർപ്പുമുട്ടി വർക്കല; ശുചീകരണവുമായ‌ി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
വർക്കല 
ടൂറിസം മേഖലയായ പാപനാശം ബീച്ചിലും കുന്നരികിലും പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി തള്ളുന്നതായി ആക്ഷേപം. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വർധിക്കുന്നതോടെ പാപനാശം ഉൾപ്പെടെ മൂന്നുകിലോമീറ്റർ തീര പരിധിയിൽ ഭക്ഷണ സാധനങ്ങളുടെ  പ്ലാസ്റ്റിക്ക‌് കവറുകളും മദ്യകുപ്പികളും മറ്റുമാണ് കുമിഞ്ഞുകൂടുന്നത്. 
കഴിഞ്ഞദിവസം വർക്കല എസ്എൻ നേഴ്സിങ‌് കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആലിയിറക്കം മുതൽ പാപനാശംവരെ ശുചീകരിച്ചപ്പോൾ ലഭിച്ചത‌് 2.5 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ‌്. മദ്യക്കുപ്പികൾ ഉപയോഗശേഷം ഇവിടേക്ക‌് വലിച്ചെറിയുന്നതും വ്യാപകമാണ‌്. 
ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ 80ഓളം വിദ്യാർഥികളാണ് ഡോ.നിഷാദിന്റെ നേതൃത്വത്തിൽ ശുചീകരണത്തിന് ഇറങ്ങിയത്. പാപനാശം ക്ലിഫ്, ഹെലിപാഡ് തുടങ്ങിയ ഭാഗങ്ങളിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. മാലിന്യനീക്കം ചെറിയൊരു തുടക്കം മാത്രമാണെന്നും എന്നാൽ ശേഖരിച്ച മാലിന്യത്തിന്റെ ഇരട്ടിയിലധികം കുന്നിൻചരുവിലുംമറ്റും കിടപ്പുണ്ടെന്നും ഡോ.നിഷാദ് പറയുന്നു. കലക്ടർ മുൻകൈ എടുത്ത് നടപ്പാക്കുന്ന പ്ലാസ്റ്റിക് സംസ്കരണ പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നതിനിടയിലാണ് മാലിന്യങ്ങൾ വീണ്ടും കുമിഞ്ഞുകൂടുന്നത്.
പ്രധാന വാർത്തകൾ
 Top