20 September Sunday

കല്ലടയാറ്‌, അഷ്-ടമുടിക്കായൽ സംരക്ഷണത്തിന് സിപിഐ എം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019
കൊല്ലം
കല്ലടയാറ്‌, ഇത്തിക്കരയാറ്‌, പള്ളിക്കലാറ്‌, അച്ചൻകോവിലാറ്‌, അഷ്-ടമുടിക്കായൽ എന്നിവയുടെ സംരക്ഷണത്തിന് സിപിഐ എം നേതൃത്വ ത്തിൽ കർമപദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ നാല് മേഖലകളിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുക്കുന്ന ആലോചനാ യോഗങ്ങൾ ചേരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ്- സുദേവൻ അറിയിച്ചു.
കല്ലടയാറ്‌ സംരക്ഷണത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്കായുള്ള യോഗം 16ന്‌ വൈകിട്ട്- നാലിന്‌ പുനലൂർ പിഡബ്ല്യൂഡി റെസ്റ്റ്- ഹൗസ്- കോൺഫറൻസ്‌ ഹാളിൽചേരും.  ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ കല്ലടയാറും ഇത്തിക്കരയാറും ശാസ്-താംകോട്ട, അഷ്-ടമുടി, ഇടവ, നടയറ എന്നീ കായലുകളുമാണ്. അച്ചൻകോവിലാറ്‌ ജില്ലയിലാണ് ഉത്ഭവിക്കുന്നതെങ്കിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകുന്നു. സഹ്യമലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന കുളത്തൂപ്പുഴയാറും കഴുതുരുട്ടിയാറും ചെന്തരുണിയാറും സംഗമിക്കുന്നതാണ് കല്ലടയാറ്‌. പൊങ്ങുമലയാറ്‌, ഗിരികലയാറ്‌, ശങ്കലിപ്പലയാറ്‌ എന്നീ നദികൾ ചേർന്നാണ് കുളത്തൂപ്പുഴയാറ്‌ ഉണ്ടാകുന്നത്-. ഇവ താഴേക്കൊഴുകി പരപ്പാർ എന്ന സ്ഥലത്ത്- കഴുതുരുട്ടിയാറുമായി സംഗമിച്ചാണ്‌ കല്ലടയാറ്‌ രൂപം കൊള്ളുന്നത്-. 121 കിലോമീറ്റർ നീളമുള്ള കല്ലടയാറ്‌ മുഖ്യമായും പത്തനാപുരം, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി അഷ്-ടമുടിക്കായലിൽ ചേരുന്നു. ഇത്തിക്കര നദിയ്ക്ക്‌ 260 ചതുരശ്ര കിലോമീറ്റർ വിസ്-തീർണമുള്ള നീർമറി പ്രദേശവും 56 കിലോമീറ്റർ നീളവുമുണ്ട്-്-. പരവൂർ കായലിൽ ചെന്നുചേരുന്ന
നദിയുടെ കുറെഭാഗം കൊട്ടാരക്കര, പത്തനാപുരം, കൊല്ലം താലൂക്കുകളിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണം വൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള കർമ പദ്ധതിക്കാണ്‌ സിപിഐ എം രൂപം നൽകുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top