05 December Thursday

പൂയപ്പള്ളിയിൽ 
നിലം നികത്തുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
ഓയൂർ
പൂയപ്പള്ളിയിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനു സമീപത്തെ നിലമാണ് സ്വകാര്യ വ്യക്തി നികത്തുന്നത്. പത്തടിയോളം ഉയരത്തിൽ മതിൽ കെട്ടിപ്പൊക്കി അതിനു മുകളിൽ ടീൻ ഷീറ്റ് സ്ഥാപിച്ച് പുറത്തുനിന്നു നോക്കിയാൽ കാണാൻ കഴിയാത്തവിധം കവചം തീർത്താണ് നിലം നികത്തുന്നത്. ഏക്കർ കണക്കിന് പുരയിടമുള്ള വ്യക്തികളാണ് നിലം നികത്തുന്നത്. നിലത്തിനോട് ചേർന്നുള്ള ചെറുതോടും മണ്ണിട്ടുനികത്തി. കലക്ടർ, ആർഡിഒ, ഹരിത ട്രിബ്യൂണൽ എന്നിവർക്ക് പരാതി നൽകിയതായും കൂടാതെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും പരാതിക്കാർ പറയുന്നു. വില്ലേജ്‌ ഓഫീസിന്റെയും പഞ്ചായത്ത് ഓഫീസിന്റെയും മുന്നിൽ സമരപരിപാടികൾ നടത്തുമെന്നും പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top