കൊല്ലം
കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ഹയർ സെക്കൻഡറി ശിൽപ്പശാല സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ ഉദ്ഘാടനംചെയ്തു. ഹയർ സെക്കൻഡറിയുടെ ഉത്ഭവവും വ്യാപനവും വികസനവും സാധ്യമായത് ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരുന്നപ്പോഴാണ്.
കള്ളം പ്രചരിപ്പിക്കുന്നവരുടെ സംഘടിപ്പിക്കുന്നവരുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട് ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ യൂണിറ്റ് തലം മുതൽ സംഘടിപ്പിക്കാനും സമ്മേളനങ്ങൾ വിജയിപ്പിക്കാനും ശിൽപ്പശാല തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ആർ ബി ശൈലേഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി സതീഷ് ചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യൂസ്, അജിതകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി കെ ഹരികമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എം എസ് ഷിബു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..