19 October Saturday

ഉത്സവപ്പിറ്റേന്നും കൊടിയിറങ്ങാതെ പടനിലത്തെ ആഘോഷം

സുരേഷ് വെട്ടുകാട്ട്Updated: Thursday Oct 10, 2019

72 അടി ഉയരമുള്ള ഞക്കനാൽ പടിഞ്ഞാറെക്കരയുടെ കാലഭൈരവനെ പടനിലത്തേക്ക്‌ ആനയിക്കുന്നു

 

 
ഓച്ചിറ
ഓണാട്ടുകരയുടെ കാളകെട്ടുത്സവത്തിന്റെ ലഹരിയും വര്‍ണവും ബുധനാഴ്ചയും കുറഞ്ഞില്ല. ഓച്ചിറ പരബ്രഹ്മ ക്ഷേത്രമൈതാനിയിലെ  പടനിലത്ത് അണിനിരന്ന നന്ദികേശന്മാരുടെ പ്രദര്‍ശനം കണാന്‍  വ്യാഴാഴ്ച വൈകിട്ടും ജനപ്രവാഹമായിരുന്നു. 
അവരില്‍ സംഘാടനംപോലെ തന്നെ ജാതി–മത അതിര്‍വരമ്പുകളില്ലായിരുന്നു. എല്ലാവരുടെയും കണ്ണുകളില്‍ വിസ്മയത്തിരയിളക്കമായിരുന്നു. അമ്പമ്പോ എന്തുയരം എന്ന് പറയാത്തവരില്ല.  
ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന കാളകെട്ടുത്സവത്തില്‍  ഇരുന്നൂറോളം കാളക്കൂറ്റന്‍ന്മാരാണ് മൈതാനത്ത് ഇരുഭാഗങ്ങളിലായി അണിനിരന്നത്. വിവിധ കരകളില്‍നിന്ന് കാളകെട്ടു സമിതികളുടെ നേതൃത്വത്തിലാണ് ഇവയെ എത്തിച്ചത്. സന്ധ്യയ്ക്ക്  ദീപാലങ്കാരത്തോടെയാണ്  നന്ദികേശന്മാരെ പ്രദര്‍ശിപ്പിച്ചത്. ഓരോ കാളമൂട്ടിലും വിവിധ കലാപരിപാടികളും അരങ്ങേറി. 
ആയിരക്കണക്കിനാളുകളാണ്  നന്ദികേശ ദര്‍ശനത്തിനായി ബുധനാഴ്ചയും എത്തിച്ചേര്‍ന്നത്. രാത്രിയോടെ കെട്ടുകാളകളുടെ ശിരസ്സുകളിറക്കി അലങ്കാരങ്ങളും കച്ചിയും ഉള്‍പ്പെടെ അഴിച്ചു കരകളിലേക്ക് കൊണ്ടുപോയി.  വീണ്ടും അടുത്തവര്‍ഷത്തെ കെട്ടുത്സവത്തിനായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍, ഇത്തവണത്തെ കാളകെട്ടുത്സവത്തില്‍ കൗതുകക്കാഴ്ചയാകാനെത്തിയ ഞക്കനാല്‍ പടിഞ്ഞാറെ കരയുടെ 'വിശ്വപ്രജാപതി കാലഭൈരവന് ' ചൊവ്വാഴ്ച പടനിലത്തെത്താനായില്ല. തുടര്‍ന്ന് ഉയരംകൊണ്ട് ആകാശം കീഴടക്കിയ നന്ദികേശനെ ബുധനാഴ്ച അഞ്ചരയോടെ പടനിലത്തെത്തിച്ചു.
 
 
പ്രധാന വാർത്തകൾ
 Top