02 June Tuesday
രണ്ടു പേർക്ക്‌പരിക്ക്‌

വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
കൊട്ടാരക്കര
എംസി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു. കരിക്കം സ്റ്റാൻഡിലെ ഡ്രൈവർ തെറ്റിയോട് ചരുവിള വീട്ടിൽ സാജൻ ഫിലിപ്പ് (25) ആണ് മരിച്ചത്. 
പരിക്കേറ്റ കാർ ഡ്രൈവർ വെട്ടിക്കവല മുകളുവിള വീട്ടിൽ ടോണി (24) മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മിനിലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി രാജേഷ് (43) കൊട്ടാരക്കര താലൂക്കാശുപത്രിയിലും ചികിത്സയിലാണ്.  
കരിക്കത്ത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന്‌ തേനിയിലേക്കു പോയ മിനിലോറി എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡീസൽ ടാങ്ക് തകർന്ന ലോറിക്ക്‌ തീ പിടിച്ചു. ഓട്ടോറിക്ഷയിലേക്കും തീ പടർന്നതോടെ വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവർ സാജന് പുറത്തു കടക്കാനായില്ല. 
കൊട്ടാരക്കരയിൽനിന്നും പത്തനാപുരത്തുനിന്നും എത്തിയ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ തീ അണച്ചാണ് സാജനെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാജൻ ബുധനാഴ്ച രാവിലെ മരിച്ചു. അച്ഛൻ: ഫിലിപ്പ്. അമ്മ: സരസ്വതി. ഭാര്യ: ചിഞ്ചു. മകൾ: അനയ. സംസ്‌കാരം വ്യാഴാഴ്ച പകൽ 11ന്‌.
പ്രധാന വാർത്തകൾ
 Top