22 October Tuesday

പതിവുതെറ്റിക്കാതെ ഗണേശ്‌ വരവേറ്റ്‌ ആദിവാസികൾ

സ്വന്തം ലേഖകന്‍Updated: Tuesday Sep 10, 2019

കുരിയോട്ടുമല ആദിവാസി കോളനിയിലെത്തിയ കെ ബി ഗണേശ്‌ കുമാർ എംഎൽഎയെ പാട്ടുപാടി സ്വീകരിക്കുന്നു

 

പത്തനാപുരം
‌ഇവർ കാത്തിരിക്കുകയായിരുന്നു കെ ബി ഗണേശ്‌കുമാർ എംഎൽഎയെ. കുരിയോട്ടുമല ആദിവാസി കോളനിയിലെ ആബാലവൃദ്ധം  ഓണപ്പാട്ടുപാടി  സ്വീകരിച്ചു. വർഷങ്ങളായി ഉത്രാടത്തലേന്ന്‌ ഓണസമ്മാനവുമായി ഗണേശ്‌കുമാർ ഇവിടെയെത്തും.  പുറംലോകം ഓണാഘോഷത്തിന്റെ സമൃദ്ധിയിലാകുമ്പോള്‍ കുരിയോട്ടുമലയിലെ ആദിവാസികള്‍ പലപ്പോഴും പട്ടിണിയിലായിരിക്കും. ഇതറിഞ്ഞ് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്‌  ഈ പതിവ്‌.  കഴിഞ്ഞ വര്‍ഷം അമ്മയുടെ മരണം കാരണം  ഗണേശ്‌കുമാർ  ഓണം ആഘോഷിച്ചില്ലെങ്കിലും കുരിയോട്ടുമലയിലേക്കുള്ള വരവ്‌ മുടക്കിയില്ല.  
ബ്ലോക്ക് പഞ്ചായത്ത്‌അംഗം എച്ച് റിയാസ് മുഹമ്മദ്, എ നജീബ്ഖാന്‍, ആര്‍ ആരോമലുണ്ണി, കോട്ടാത്തല പ്രദീപ്, ഹാരിസ്, റിയാദ്, അനീഷ് തലവൂര്‍, വിഷ്ണുകുമാര്‍, സഞ്ചു നടുത്തേരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.  
പ്രധാന വാർത്തകൾ
 Top