22 October Tuesday

പൊലീസ്‌ ജീപ്പ്‌ തകർത്ത യുവാക്കൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ബിജി, നന്ദു, ഷൈജു, ഷിജു

ചാത്തന്നൂർ
പൊലീസ്‌ ജീപ്പ്‌ അടിച്ചുതകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്‌ത മൂന്നു യുവാക്കളെ റിമാൻഡ്‌ ചെയ്‌തു. ഇടനാട് സ്വദേശികളായ ബിജി, നന്ദു (21), ഷൈജു (20), ഷിജു (20) എന്നിവരെയാണ് റിമാൻഡ്‌ ചെയ്തത്. ഞായറാഴ്‌ച വൈകിട്ടാണ്‌ യുവാക്കൾ ചാത്തന്നൂർ എസ്ഐ സരിനെയും സിപിഒ സുരേഷ്ബാബുവിനെയും ആക്രമിച്ചത്‌. വിവരമറിഞ്ഞെത്തിയ പാരിപ്പള്ളി സ്റ്റേഷനിലെ പട്രോളിങ്‌ വണ്ടിയുടെ ചില്ലുകളും യുവാക്കൾ തകർത്തു. 
മദ്യപിച്ച് ലക്കുകെട്ട് മൂന്നുപേരുമായി അമിത വേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ നിയന്ത്രണംവിട്ട് കൊടിമരം ഇടിച്ചു തെറിപ്പിച്ചു. ഈ സമയം അതുവഴി വന്ന പിക് അപ് ഓട്ടോ ഡ്രൈവർ നിലത്തു വീണ യുവാക്കളെ രക്ഷപ്പെടുത്താൻ ഓടിയെത്തി. പക്ഷേ ഓട്ടോയിടിച്ചാണ് തങ്ങൾ വീണതെന്ന്‌ ആരോപിച്ച് യുവാക്കൾ ഡ്രൈവറെ ആക്രമിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ സ്ഥലത്തെത്തിയ ചാത്തന്നൂരിലെ പൊലീസുകാരെയും യുവാക്കൾ ആക്രമിച്ചു. തുടർന്നാണ്‌ പാരിപ്പള്ളിയിൽനിന്ന്‌ പട്രോളിങ്‌ സംഘമെത്തിയത്‌. ഇവരുടെ ജീപ്പാണ്‌ യുവാക്കൾ അടിച്ചുതകർത്തത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top