23 September Wednesday

4 ക്യാമ്പുകളിൽ 252 പേര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കൊല്ലം
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന്‌ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 252 പേരെ  മാറ്റിപ്പാർപ്പിച്ചു. 65 കുടുംബങ്ങളിലെ 130 പുരുഷന്മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ശനിയാഴ്‌ച ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യുപി സ്‌കൂളിൽ രണ്ടു കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറു പേരുണ്ട്.
കരുനാഗപ്പള്ളി താലൂക്കിൽ ഞായറാഴ്‌ച ആരംഭിച്ച അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി സ്‌കൂളിലെ ക്യാമ്പിൽ 195 പേരുണ്ട്‌.  കരുനാഗപ്പള്ളിയിലെ വിദ്യാധിരാജ എൻഎസ്എസ് കോളേജിലെ ക്യാമ്പിൽ 13 കുടുംബങ്ങളിലെ 20 പുരുഷന്മാരും 18 സ്ത്രീകളും രണ്ടുകുട്ടികളും ഉൾപ്പെടെ 40 പേരുണ്ട്‌.  പട്ടത്താനം വിമലഹൃദയ സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിൽ 11 പേരാണുള്ളത്‌.  
 
പടം
ജോൺ എഫ് കെന്നഡി സ്‌കൂളിലെ ക്യാമ്പിൽ

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top