26 September Saturday

എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കൊല്ലം
എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി നേതൃത്വത്തിൽ ‘മോദി -ഷാ ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധത്തിൽ ജില്ലയിലും ആയിരങ്ങൾ പങ്കെടുത്തു.  പുതിയ വിദ്യാഭ്യാസനയം ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനങ്ങൾക്കെതിരെയാണ്‌ പ്രതിഷേധം. വിദ്യാർഥികൾ വീടുകളിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. 
എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം ആദർശ് എം സജി, ജില്ലാ സെക്രട്ടറി പി അനന്ദു എന്നിവർ ചാത്തന്നൂരിലും സംസ്ഥാന സെക്രട്ടറിയറ്റ്അംഗം ജി ടി അഞ്ജുകൃഷ്ണ കൊല്ലത്തും ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് നെസ്മൽ കൊട്ടിയത്തും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജെ ജയേഷ് അഞ്ചലിലും യു പവിത്ര കൊല്ലത്തും എസ് സന്ദീപ്‌ലാൽ, ആര്യപ്രസാദ് എന്നിവർ കരുനാഗപ്പള്ളിയിലും നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top