16 September Monday

വെള്ളപ്പൊക്കം: പ്രതി സ്‌പിരിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കരുനാഗപ്പള്ളി
ജലമൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഓട പരിശോധിച്ചപ്പോൾ കണ്ടെത്തിയത്‌ സ്‌പിരിറ്റ്‌ കന്നാസുകൾ.  തൊടിയൂർ ഏഴാം വാർഡിൽ കസൂർ മുക്കിനു സമീപം ഓടയിൽ അഞ്ചു കന്നാസിലായി സൂക്ഷിച്ചിരുന്ന 175 ലിറ്റർ സ്പിരിറ്റാണ്‌ കണ്ടെടുത്തത്‌. 
വെള്ളിയാഴ്ച രാവിലെ മഴയിൽ പരിസരപ്രദേശത്തെ ഓട മുങ്ങി സമീപ പ്രദേശങ്ങിളിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകി. തുടർന്ന്‌ തടസ്സം നീക്കാനായി നാട്ടുകാർ ഓട പരിശോധിച്ചപ്പോഴാണ്‌ സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടത്. സ്ലാബിട്ട് മൂടിയ ഓടയുടെ അടിയിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് കന്നാസുകൾ മൂടിയനിലയിലായിരുന്നു. മൂന്നു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്‌ സിഐ വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കന്നാസുകൾ പുറത്തെടുത്തു. 
 ഓണ കച്ചവടത്തിനായി സൂക്ഷിച്ചതാകാമെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 
പ്രധാന വാർത്തകൾ
 Top