17 September Tuesday

കേരള ബാങ്ക്‌ പുതുതലമുറയെയും പരിഗണിച്ച്‌: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 

കടയ്ക്കൽ
പുതുതലമുറ നിക്ഷേപകരുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായ സേവനങ്ങൾകൂടി ലഭ്യമാകുന്ന നിലയിലാണ് കേരള ബാങ്കിന്റെ പ്രവർത്തനം തുടങ്ങാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ശാഖ കാറ്റാടിമൂട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പല കോണുകളിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്നത്‌. ദേശസാൽക്കൃത ബാങ്കുകൾ നാട്ടിലെ പണം മൊത്തം കൊള്ളയടിച്ച് വീർക്കുമ്പോൾ കടയ്ക്കൽ സഹകരണ ബാങ്ക്‌ പോലുള്ള സ്ഥാപനങ്ങൾ ലഭിക്കുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം ഉപയോഗിച്ച്‌ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതായും- മന്ത്രി പറഞ്ഞു. 
ചടങ്ങിൽ മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഗഫാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. അപകട ഇൻഷുറൻസ് തുക സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം കെ ആർ ചന്ദ്രമോഹനും കനിവ് ചികിത്സാ ധനസഹായം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രനും 
വിതരണംചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ, ജില്ലാ പഞ്ചായത്ത്‌അംഗം പി ആർ പുഷ്കരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ എസ് ബിജു, ഇ നസീറാബീവി, സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, കെ മധു, ടി എസ് പ്രഫുല്ലഘോഷ്, വി ബാബു, വി അജയകുമാർ, ജി എസ് പ്രിജിലാൽ, വെള്ളാർവട്ടം സെൽവൻ, ഇടത്തറ വിജയൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ സ്വാഗതവും സെക്രട്ടറി പി അശോകൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top