08 April Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 

കൊട്ടാരക്കര
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്ത മധ്യവയസ്കൻ പൊലീസ്‌ പിടിയിൽ. തൃക്കണ്ണമംഗൽ ചരുവിളവീട്ടിൽ കനാൽ രാജു എന്ന  രാജു (49)വിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ്ചെയ്തത്. കുറച്ചുദിവസങ്ങളായി ഇയാൾ സ്കൂൾ വിദ്യാർഥിനികളെ ശല്യം ചെയ്തു വരികയായിരുന്നു. റൂറൽ എസ്‌പി ഹരിശങ്കറിന്‌ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്എച്ച്ഒ ടി എസ് ശിവപ്രകാശ്, എസ്ഐമാരായ രാജീവ്, സാബുജി, സിപിഒമാരായ അനിലാൽ, സിയാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ രാജുവിനെ റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top