07 August Friday

തീരദേശത്ത്‌ പൊലീസ്‌ അനൗൺസ്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
കൊല്ലം
തീരദേശ മേഖലകളിൽ കരുതലും ജാഗ്രതയും ശക്തമാക്കി പൊലീസ്. ജനങ്ങൾ കർശനമായി സ്വീകരിക്കേണ്ട മുൻകരുതലുകളും മാർഗ നിർദേശങ്ങളും നൽകി. 
നീണ്ടകര, പുത്തൻതുറ, കരിത്തുറ, ശക്തികുളങ്ങര, വാടി, കാക്കത്തോപ്പ്, തിരുമുല്ലാവാരം,ബീച്ച് തുടങ്ങി പരവൂർ വരെ പൊലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ്‌ നടത്തി. മറ്റു പ്രദേശങ്ങളിൽ മുന്നറിയിപ്പ് അവസാനിപ്പിച്ച് കടുത്ത നടപടികളിലേക്ക് കടന്നു. മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 386 പേർക്കെതിരെയും പ്രോട്ടോകോൾ, ക്വാറന്റൈൻ ലംഘനത്തിന് 238 പേർക്കെതിരെയും കേസെടുത്തു.നിബന്ധനകൾ ലംഘിച്ച 52 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിലായി 10 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top