12 August Wednesday
സമ്പർക്കരോഗികൾ കൂടുന്നു

ഭീതിയിൽ നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

ആശുപത്രി നിരീക്ഷണത്തിനിടയിൽ മുങ്ങിയ സഹോദരങ്ങളെ വീട്ടിൽനിന്ന്‌ പിടികൂടി ആംബുലൻസിൽ കൊണ്ടുപോകുന്നു

സ്വന്തം ലേഖിക

 

ജില്ലയെ ഭീതിയിലാഴ്‌ത്തി സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. വ്യാഴാഴ്ച കോവിഡ്‌ സ്ഥിരീകരിച്ച 10 പേരിൽ ഏഴുപേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. ഇവരിൽ ബന്ധുക്കളായ നാലുപേരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. മൂന്നു ദിവസത്തിനിടെ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം 11 ആണ്‌. ജില്ലാ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്ക് സമ്പർക്കം വഴി രോഗം‌ സ്ഥിരീകരിച്ചതും ആശങ്കയിലാഴ്‌ത്തി. 

ആറിന് കോവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ മത്സ്യവില്‍പ്പന നടത്തിയിരുന്ന പല്ലിശ്ശേരിക്കൽ സ്വദേശിയുടെ ഭാര്യ  (48), മകൻ (27), ഇയാളുടെ ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി (33), മകൾ (9), പൊന്നാനി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി (34)എന്നിവർക്കാണ്‌ സമ്പർക്കത്താൽ രോഗം സ്ഥിരീകരിച്ചത്‌. പൊലീസ്‌ ഓഫീസറുടെ കൂടെ ജോലി ചെയ്യുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെയും സ്രവം പരിശോധിച്ചത്. പുറത്തുനിന്നെത്തിയ തഴവ, ഏരൂർ സ്വദേശികൾക്കും സമ്പർക്കത്താലാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

 ഹൈദരാബാദിൽ നിന്ന് എത്തിയ ഏരൂർ അയിലറ സ്വദേശി (50), റിയാദിൽ നിന്ന്‌ എത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി (33), സൗദിയിൽ നിന്ന്‌ എത്തിയ ഇരവിപുരം സ്വദേശി (42), ഓച്ചിറ വലിയകുളങ്ങര സ്വദേശി (39), ഷാർജയിൽ നിന്ന്‌ എത്തിയ തഴവ സ്വദേശി (46)എന്നിവരാണ്‌‌ രോഗബാധിതരായ മറ്റുള്ളവർ. കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി മഞ്ചേരിയിലും ബാക്കിയുള്ളവർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.നിലവിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 153 പേരാണ്‌ ചികിത്സയിലുള്ളത്‌. വ്യാഴാഴ്‌ച ഒമ്പതുപേര്‍ കൂടി രോഗമുക്തി നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 280 ആയി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top