23 August Friday

3.30 കോ-ടി-യു-ടെ നവീ-കരണം മിന്നിത്തിളങ്ങി നഗരമുഖം

സ്വന്തം ലേഖകൻUpdated: Wednesday Jul 10, 2019

നവീകരണം പൂർത്തിയായ കൊല്ലം ടൗൺ ഹാൾ

 

 
കൊല്ലം
നഗരത്തിന്റെ കണ്ണാടിയായ  ടൗണ്‍ ഹാള്‍ മുഖം മിനുക്കി സുന്ദരാകുന്നു.   തിരു –കൊച്ചി മുഖ്യമന്ത്രിയായിരുന്ന  സി കേശവന്റെ സ്മരണ പേറുന്ന കോര്‍പറേഷന്‍  ടൗണ്‍ ഹാളിന്റെ പ്രൗഢിക്ക് കാലം പലത് കഴിഞ്ഞിട്ടും കോട്ടമില്ല. 
ശ്രദ്ധേയമായ നിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നായകന്റെ നിത്യസ്മാരകം മോടികൂട്ടാനുള്ള കോര്‍പറേഷന്റെ നടപടിയെയും നാട് ഹൃദയത്തിലേറ്റ് വാങ്ങിയിരുന്നു.  1969 ജൂലൈ 17നാണ് സി കേശവന്‍ വിടപറഞ്ഞത്. സാംസ്‌കാരിക സാഹിത്യ അച്ചടിരംഗത്ത് തിളക്കമാര്‍ന്ന ഏടുകള്‍ സമ്മാനിച്ച മയ്യനാടിന്റെ മണ്ണില്‍ ജനിച്ച സി കേശവന് കൊല്ലം നഗരത്തിന്റെ ആദരമായാണ് ടൗണ്‍ ഹാള്‍ നിര്‍മിച്ചത്.  
   3.30 കോടിയുടെ നവീകരണമാണ് പൂര്‍ത്തിയായത് എന്ന് മേയര്‍ വി രാജേന്ദ്രബാബു പറഞ്ഞു.  സീറ്റുമാറ്റം, ഫ്‌ലോറിങ് ഒരുക്കല്‍, ആധുനിക സൗണ്ട് സിസ്റ്റം, സൈഡ് പാനല്‍, എല്‍ഇഡി ലൈറ്റുകള്‍, റൂഫിങ് വര്‍ക്കുകള്‍, തൂണുകളും ബീമുകളും ബലപ്പെടുത്തല്‍, വൈദ്യുതീകരണം എന്നിവയാണ് നടന്നത്. ഭിത്തികള്‍ പൊളിച്ച് ബലപ്പെടുത്തുന്ന നിര്‍മാണവും പ്രധാനമായിരുന്നു. പ്രത്യേക ട്രാന്‍സ്ഫോര്‍മറും  വിപുലമായ സദ്യാലയം ഒരുക്കി.  മുന്‍ഭാഗത്ത് പൂന്തോട്ടമൊരുക്കി കോമ്പൗണ്ടും ആകര്‍ഷകമാക്കിയിട്ടുണ്ട്. ഒപ്പം കുളവും നവീകരിച്ചു.എന്‍ തങ്കപ്പന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെയാണ് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിന്റെ നിര്‍മാണം നടന്നത്.  1979 ആഗസ്ത്  29ന് അന്നത്തെ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായര്‍ ഹാള്‍ തുറന്നുനല്‍കി.  സംസ്ഥാന, ദേശീയ നേതാക്കളും സാഹിത്യനായകന്മാരും പ്രസംഗിച്ചിട്ടുള്ള ഹാളാണിത്. ഇനി ടൗണ്‍ ഹാളിനെ തേടിയെത്തുന്നവരുടെ എണ്ണം  വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ദിവസ വാടക 35,000 രൂപയായിരുന്നു. ഇതിലും മാറ്റം വരുത്തും.  ഒരു ദിവസത്തേക്ക് ഒരു ലക്ഷവും ഒന്നര ദിവസമാണെങ്കില്‍ ഒന്നര ലക്ഷവും വാടകയായി  നല്‍കണം. 
 
പ്രധാന വാർത്തകൾ
 Top