16 November Saturday

വെഹിക്കിൾ ഇൻസ‌്പെക്ടർമാരെ വാഹനം തടഞ്ഞ‌് മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
കൊട്ടാരക്കര
മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാരെ വാഹനം തടഞ്ഞ‌്  മർദിച്ചതായി പരാതി. കൊട്ടാരക്കര ജോയിന്റ് ആർടി ഓഫീസിലെ എഎംവിഐമാരായ വി ജി ദിനൂപ്, എസ് അഭിലാഷ്, എസ് ബൈജു എന്നിവർക്കാണ് 20 അംഗ സംഘത്തിന്റെ മർദനമേറ്റത്. ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി. 
എംസി റോഡിൽ വാളകം മേഴ്‌സി ആശുപത്രിക്കു സമീപമായിരുന്നു സംഭവം. പരാതികൾ പരിശോധിക്കാൻ 
കടയ്ക്കലിൽ പോയി തിരികെ വരുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റത്. ഇന്നോവ കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് അക്രമിക്കുകയായിരുന്നു. അമിതഭാരം കയറ്റിയെത്തിയ ലോറികൾ പിടികൂടുകയും കർശന നടപടികളെടുക്കുകയും ചെയ‌്തതിലുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top