06 December Friday

സദാനന്ദപുരം സ‌്കൂളിൽ കൃഷിപാഠം; കരനെൽക്കൃഷിക്ക് തുടക്കം

സ്വന്തം ലേഖകന്‍Updated: Wednesday Jul 10, 2019

സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കരനെൽക്കൃഷി ഷീജ സേതുനാഥ് ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
മണ്ണിൽ പൊന്നുവിളയിച്ച് നൂറുമേനി കൊയ്യാൻ സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കരനെൽക്കൃഷിക്ക് തുടക്കമായി. അരയേക്കറോളം വരുന്നസ്ഥലമാണ് കരനെൽക്കൃഷിക്കായി ഒരുക്കിയത്.  
വെട്ടിക്കവല കൃഷിഭവൻ, മടത്തിയറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി സംഘവുമായി ചേർന്നാണ് “മണ്ണിൽ പൊന്ന്’ കരനെൽക്കൃഷി പദ്ധതി നടപ്പാക്കുന്നത്.നിലമൊരുക്കൽ, വിത്തിടീൽ, കളപറിക്കൽ തുടങ്ങി കൊയ്ത്തുവരെയുള്ള വിവിധഘട്ടങ്ങൾ സ്കൂളിലെ വിദ്യാർഥികൾക്ക് നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉമ ഇനം വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 
നടീൽ പാട്ടിന്റെയും നാടൻപാട്ടിന്റെയും അകമ്പടിയോടെ ജനപ്രതിനിധികൾ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, നാട്ടുകാർ, നൂറുകണക്കിന് വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത്അംഗം ഷീജ സേതുനാഥ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ‌് ബി അനിൽകുമാർ, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, പിടിഎ വൈസ് പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ, പ്രിൻസിപ്പല്‍ എം എസ് അനിത, പ്രധാനാധ്യാപിക പി എസ് ഗീത, മുൻ പ്രധാനാധ്യാപകൻ കെ രാജൻ, കൺവീനർ ബി മോഹൻലാൽ, ബ്ലോക്ക് ഓവർസിയർ എസ് സുധി, കൃഷി അസി. പി ഓമനക്കുട്ടി, സാബു ജോൺ, കെ ഒ രാജുക്കുട്ടി, ബി സുരാജ്, ചന്ദ്രഭാനു, ജി അനിൽകുമാർ, സൂസൻ ഡാനിയേൽ, ഗീതാമണി, തൊഴിലുറപ്പ് സംഘം കൺവീനർ മിനി രാധാകൃഷ്ണണൻ എന്നിവർ സംസാരിച്ചു. ഓണത്തിനുമുമ്പെ ഒരു മുറം പച്ചക്കറി, ഒരു മുറി നിറയെ നൂറുമേനി പദ്ധതികളും ഈ അധ്യായന വർഷവും നടപ്പാക്കുന്നുണ്ട്. സ‌്കൂളിനെത്തേടി ഒട്ടനവധി  പുരസ്കാരവും എത്തിയിരുന്നു.
പ്രധാന വാർത്തകൾ
 Top