22 September Friday
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് തട്ടി

ബിഎഡ് കോളേജ് 
പ്രിന്‍സിപ്പലിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കൊട്ടാരക്കര
പട്ടികജാതി വിദ്യാർഥികൾക്ക് സർക്കാർ ഫണ്ടായി ലഭിച്ച 9.27ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ബിഎഡ് കോളേജ് പ്രിൻസിപ്പലിനും അക്കൗണ്ടന്റിനുമെതിരെ പൊലീസ് കേസെടുത്തു. കൊട്ടാരക്കര ബസേലിയോസ് മാർത്തോമ മാത്യൂസ് II ബിഎഡ് കോളേജ് പ്രിൻസിപ്പൽ ജി റോയി, അക്കൗണ്ടന്റ് അനിൽ ഇടിസി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കോളേജ് മാനേജർ ഫാ. ബേബി തോമസ് കൊട്ടാരക്കര പൊലീസിൽ നൽകിയ പരാതിയിലാണ് ‌‌‌നടപടി. 
മലങ്കര ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ള സെന്റ് ​ഗ്രി​ഗോറിയോസ് കോളേജിനോട് ചേർന്നാണ് ബിഎഡ് കോളേജ് പ്രവർത്തിക്കുന്നത്. കോളേജിലെ എസ്‍സി, എസ്ടി വിദ്യാർഥികൾക്ക് സംസ്ഥാന പട്ടികജാതി, പട്ടികവർ​ഗ വകുപ്പിൽനിന്ന് ലഭിച്ച ട്യൂഷൻ ഫീസാണ് തട്ടിയെടുത്തത്. 2010 –-11ൽ 1 ,47,070രൂപയും 2011 –-12ൽ 2,75,613 രൂപയും 2012 –-13ൽ 2,30,205 രൂപയും 2013 –-14ൽ 80,000 രൂപയും 2014 –-15ൽ 1,94,262 രൂപയും ഉൾപ്പെടെ 9,27,150രൂപ മാനേജ്മെന്റ് അറിയാതെ ഇരുവരും ചേർന്ന് പിൻവലിക്കുകയായിരുന്നു. ഇതിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ജീവനക്കാരുടെ പിഎഫ്, ഇഎസ്ഐ തുകയിലും വിദ്യാർഥികളുടെ അഡ്മിഷൻ ഇനത്തിൽ വന്ന തുകയിലും ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച്‌ മാനേജ്മെന്റിന്റെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പൊലീസിൽ പരാതി നൽകുമെന്ന് അധികൃതർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top