23 July Tuesday

എസ്എഫ്ഐ ജില്ലാ സമ്മേളനം ഫെയ്സ്‌ബുക്ക‌് പേജ് തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

 

കരുനാഗപ്പള്ളി 
കരുനാഗപ്പള്ളിയിൽ  14 മുതൽ 16 വരെ ചേരുന്ന എസ്എഫ്ഐ ജില്ലാസമ്മേളനത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ഫെയ്സ‌്ബുക്ക‌് പേജ‌് തയ്യാറായി.  സമ്മേളന വാർത്തകളും ചിത്രങ്ങളും അതത് സമയത്ത് ലഭ്യമാകുന്ന തരത്തിലാണ് പേജ് ഡിസൈൻ. പ്രചാരണ പ്രവർത്തനങ്ങൾ  ജില്ലയിൽ സജീവമായി.   ബോർഡുകളും ചുവരെഴുത്തുകളും ലോക്കൽ  സംഘാടക സമിതികളുടെ നേതൃത്വത്തിലും കേന്ദ്ര സംഘാടക സമിതിയുടെ നേതൃത്വത്തിലും വ്യാപകമായി. 
സ്വാഗതസംഘം ചെയർമാൻ പി ആർ വസന്തൻ ഫെയ്്‌സ്‌ ബുക്ക്‌ പേജ്‌ പ്രകാശനംചെയ്‌തു.   ജനറൽ കൺവീനർ എസ് സന്ദീപ്‌ലാൽ,  ജി സുനിൽകുമാർ, വി പി ജയപ്രകാശ‌്‌മേനോൻ,  എ അനിരുദ്ധൻ, അമൽ സുരേഷ്, മുസാഫിർ തുടങ്ങിയവർ പങ്കെടുത്തു. 
14ന് പതാക, -ദീപശിഖ-, കൊടിമര ജാഥകളോടെ സമ്മേളനത്തിന് തുടക്കമാകും.  എൽ ലോയ്ഡ് ക്യാപ്റ്റനായ കൊടിമരജാഥ ചവറയിലെ ശ്രീകുമാർ സ്മൃതിമണ്ഡപത്തിൽനിന്നും ജെ ജയേഷ്, എസ് നിഥിൻ എന്നിവർ ക്യാപ്റ്റന്മാരായ പതാക, -ദീപശിഖാ ജാഥകൾ ക്ലാപ്പന അജയപ്രസാദ് സ്മൃതി മണ്ഡപത്തിൽനിന്നും ആരംഭിക്കും. 15ന് രാവിലെ 10ന‌് കരുനാഗപ്പള്ളി വന്ദനാ ഓഡിറ്റോറിയത്തിൽ  പ്രതിനിധി സമ്മേളനം  മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനംചെയ്യും. രക്തസാക്ഷി കുടുംബസംഗമം, പൂർവ വിദ്യാർഥി സംഗമം  എന്നിവയും നടക്കും. 16ന് വൈകിട്ട്  സമ്മേളനം അവസാനിക്കും.
പ്രധാന വാർത്തകൾ
 Top