22 June Tuesday

കോവിഡ് ഹെൽപ്പ് ഡെസ്‌ക്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റി എം എ അഷ്റഫ് ലൈബ്രറിയിൽ തുടങ്ങിയ കോവിഡ്‌ ഹെൽപ്പ് ഡെസ്ക്‌ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ
സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റി പനയഞ്ചേരി കീഴൂട്ട് ജങ്‌ഷനിലെ എം എ അഷ്റഫ് ലൈബ്രറിയിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്‌ തുടങ്ങി. വാക്സിനേഷൻ രജിസ്ട്രേഷൻ, രോഗബാധിതർക്ക് മെഡിക്കൽ കിറ്റ്, ആശുപത്രിയിൽ പോകാനുള്ള വാഹനം, വീടുകളിൽ കോവിഡ് ബാധിച്ചു തങ്ങുന്നവർക്ക്‌ ഭക്ഷണം, ലോക്ഡൗൺ മൂലം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടന്നവരെ സഹായിക്കൽ, വീടുകളിൽ ബോധവൽക്കരണം, ജീവൻ രക്ഷാമരുന്ന് ആവശ്യമുള്ളവർക്ക് വാങ്ങി നൽകൽ, അത്യാവശ്യ യാത്രയ്ക്ക് പൊലീസുമായി ബന്ധപ്പെട്ട് പാസ് എടുക്കാനുള്ള സഹായം എന്നിവയ്ക്ക് ഹെൽപ്പ് ഡെസ്ക് സഹായിക്കും.
സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഉദ്ഘാടനംചെയ്തു. വി എസ് സതീഷ് അധ്യക്ഷനായി.  ജി ബാബുരാജ്, അജാസ് എന്നിവർ സംസാരിച്ചു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top