26 May Sunday

സിവിൽ സർവീസ് റാങ്ക് ജേതാവിനെ അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 

ചവറ
സിവിൽ സർവീസ് പരീക്ഷയിൽ 353–-ാം റാങ്ക് കരസ്ഥമാക്കിയ ഗൗതംരാജിനെ മന്ത്രി കെ രാജു വീട്ടിലെത്തി അഭിനന്ദിച്ചു. ചവറ തോട്ടിനുവടക്ക് മരുന്നൂർ പടിഞ്ഞാറ്റതിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം സോമരാജൻപിള്ളയുടെയും സുഷമാദേവിയുടെയും മകനാണ് ഗൗതംരാജ്. ഗൗതംരാജിനെ മന്ത്രി പൊന്നാട അണിയിച്ചു. ആർ രാമചന്ദ്രൻ എംഎൽഎയും അനുമോദിച്ചു.  പി ബി രാജു, അനിൽ പുത്തേഴം, സക്കീർ വടക്കുംതല എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top