21 August Wednesday

രേവതിയെത്തി, ആശംസകളുമായി

ഷാജി ഏറംUpdated: Wednesday Apr 10, 2019

 

അഞ്ചൽ
ചെന്നൈയിൽ എംബിബിഎസ് വിദ്യാർഥിനിയായ രേവതി എത്തി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എൻ ബാലഗോപാലിന‌് വിജയാശംസകൾ നേരാൻ. ചെറുവക്കൽ ലൂർദ് മാതാ കശുവണ്ടി ഫാക്ടറിത്തൊഴിലാളി രാധാമണിയുടെ മകളാണ‌് രേവതി. 
 പഠിക്കാൻ മിടുക്കിയായിരുന്നിട്ടും കേന്ദ്രസർക്കാരിന്റെ തെറ്റായ നയംമൂലം എംബിബിഎസ് പ്രവേശനം നിഷേധിച്ചിരുന്നു.  ഇഎസ്ഐ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ലെന്ന‌് പറഞ്ഞാണ‌് എംബിബിഎസ് പ്രവേശനത്തിന്റെ വാതിൽകൊട്ടിയടച്ചത‌്. ഇതേത്തുടർന്ന‌്  അന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആയിരുന്ന കെ എൻ ബാലഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. കാഷ്യൂ കോർപറേഷനും നിയമപോരാട്ടം നടത്തി. ഒടുവിൽ രേവതിയ്ക്ക് എംബിബിഎസ് പഠിക്കാൻ അവസരമൊരുക്കണമെന്ന്‌ ഹൈക്കോടതി വിധിച്ചു . 
അമ്മ രാധാമണി, അച്ഛൻ ബാബു എന്നിവർക്കൊപ്പം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹന്റെ വീട്ടിലെത്തിയാണ‌് രേവതി എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ  ബാല​ഗോപാലിനെ നേരിൽകണ്ട‌് തന്റെയും കുടുംബത്തിന്റെയും പിന്തുണ അറിയിച്ചത‌്. 
 ഒപ്പം സഹായത്തിന‌് നന്ദി രേഖപ്പെടുത്തി. സ്ഥാനാർഥിയെ രേവതി ഹാരമണിയിച്ചു. അഞ്ചൽ നെടിയറയിൽ സ്വീകരണത്തിനു ശേഷമാണ് ജയമോഹന്റെ വീട്ടിൽ ബാല​ഗോപാൽ എത്തിയത‌്.
പ്രധാന വാർത്തകൾ
 Top