19 November Tuesday
കരാർത്തൊഴിലാളിയുടെ ആത്മഹത്യ

ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
 
കൊല്ലം
വേതനം ലഭിക്കാതെ നിലമ്പൂരിൽ ബിഎസ്എൻഎൽ കരാർത്തൊഴിലാളി രാമകൃഷ്ണൻ  ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവത്തിലും കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിലും ബിഎസ്‌എൻഎൽ ജീവനക്കാരും കരാർത്തൊഴിലാളികളും പ്രതിഷേധിച്ചു. 
കൊല്ലം വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജർ ഓഫീസിലേക്ക്  പ്രതിഷേധ മാർച്ച്‌ നടത്തി. കാഷ്വൽ കോൺട്രാക്ട്‌ ലേബേഴ്സ് യൂണിയന്റെയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രധാന വാർത്തകൾ
 Top