12 November Tuesday

യുഡിഎഫ് പ്രതിഷേധ യോഗത്തിൽ ലീഗ്–-കോൺഗ്രസ് കൈയാങ്കളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

 

കൊല്ലം
മുഖ്യമന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച്‌ യുഡിഎഫ് ജില്ലാകമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടെ മുസ്ലിംലീഗ്, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. ജില്ലാ പ്രസിഡന്റായ നൗഷാദ് യൂനസിനെ സംസാരിക്കാൻ വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ലീഗ് പ്രതിഷേധം. കേരള കോൺഗ്രസ് ജോസഫ് നേതാവ്‌ മോൻസ്‌ ജോസഫ് ഉദ്ഘാടനംചെയ്ത പരിപാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ പ്രധാന നേതാക്കളെയെല്ലാം സംസാരിക്കാൻ ക്ഷണിച്ചിരുന്നു. 
എന്നാൽ, എ എ അസീസ്, പി സി വിഷ്ണുനാഥ് എംഎൽഎ എന്നിവർക്കുശേഷം വേദിയിലുണ്ടായിരുന്ന നൗഷാദ് യൂനസിനെ വിളിക്കാതെ ഡിസിസി പ്രസിഡന്റായ പി രാജേന്ദ്രപ്രസാദിനെ ക്ഷണിച്ചതാണ്‌ ലീഗ്‌ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബഹളത്തെ തുടർന്ന് 20 മിനിറ്റ് യോഗം നിർത്തിവച്ചു. ശേഷം നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top