17 February Sunday

ബിഷപ്പ് ജെറോമിന്റെ വിശുദ്ധനാമകരണ പരിപാടിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2017

കൊല്ലം > ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസ്  തുപ്പാശേരിയുടെ 116ാം ജന്മദിനത്തില്‍ കൊല്ലം രൂപത അദ്ദേഹത്തെ ദൈവദാസപദവിയിലേക്കുയര്‍ത്തുന്നു. ഇതിന്റെ ആദ്യപടിയായി തൂയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാലയത്തില്‍ നടത്തിയ ചടങ്ങിന്  കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ നേതൃത്വം നല്‍കി.രൂപതയുടെ ഔദ്യോഗിക പ്രതിനിധിയായി ബിഷപ്പ് ജെറോമിന്റെ ഭൌതിക ശരീരം സംസ്കരിച്ചിരിക്കുന്ന തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ ജോസഫ് ജോണ്‍,  ബിഷപ്പ് ജെറോമിനെ വിശുദ്ധനാക്കണമെന്നുള്ള രേഖാ മൂലമുള്ള  ദൈവജനത്തിന്റെ  അപേക്ഷ  ബിഷപ്പ് ഡോ സ്റ്റാന്‍ലി റോമന് സമര്‍പ്പിച്ചു. ജെറോം പിതാവിന്റെ ചരിത്രം, രേഖകള്‍, അനുഗ്രഹങ്ങള്‍, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങി ഔദ്യോഗിക നാമകരണ നടപടികള്‍ക്കാവശ്യമായവയെക്കുറിച്ചു പഠിച്ചു കാനോന്‍ നിയമപ്രകാരം തുടര്‍നടപടികളിലേക്കു പോകുവാനുള്ള  പോസ്റ്റലേറ്ററായി  രൂപത എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂലിയാനെ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ നിയമിച്ചു .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top