24 September Thursday

ആശങ്ക വേണ്ട, കൂടെയുണ്ട്‌ ഞങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

ഹയർ സെക്കൻഡറി നാഷണൽ സർവീസ് ജില്ലാ ടീം കോവിഡ് പ്രഥമ ചികിത്സാകേന്ദ്രങ്ങളിലേക്ക്‌ ശേഖരിച്ച സാമഗ്രികൾ കെ സോമപ്രസാദ് എംപി കലക്ടർ ബി അബ്ദുൾ നാസറിന് കൈമാറുന്നു

കൊല്ലം
‘കൂടെയുണ്ട് ഞങ്ങളും' പദ്ധതിയിൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് ജില്ലാ ടീം കോവിഡ് പ്രഥമ ചികിത്സാകേന്ദ്രങ്ങളിലേക്ക്‌ ശേഖരിച്ച സാമഗ്രികൾ കെ സോമപ്രസാദ് എംപി കലക്‌ടർ  ബി അബ്ദുൾ നാസറിന് കൈമാറി. 
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ–-ഓർഡിനേറ്റർ  ജേക്കബ് ജോൺ, സംസ്ഥാന എൻഎസ്‌എസ്‌ ഓഫീസർ കെ സാബുക്കുട്ടൻ, ഹയർ സെക്കൻഡറി ജില്ലാ കോ–-ഓർഡിനേറ്റർ പോൾ ആന്റണി, സർവശിക്ഷ ജില്ലാ പ്രോജക്റ്റ് ഓഫീസർ ജി കെ ഹരികുമാർ, ഡെപ്യൂട്ടി ഡിഎംഒ  സി ആർ ജയശങ്കർ, ഹയർ സെക്കൻഡറി ജോയിന്റ് കോ–-ഓർഡിനേറ്റർ എൽ എസ് ജയകുമാർ എന്നിവർ പങ്കെടുത്തു. 
3010 ബെഡ് ഷീറ്റ്‌, 367 പിപിഇ  കിറ്റ്, 11,000 സർജിക്കൽ മാസ്‌ക്‌, അഞ്ചു റെഫ്രിജറേറ്റർ, 1677 ടോയ്‌ലെറ്റ് സോപ്പ്‌, 476 ടൂത്ത് പേസ്റ്റ്‌, 258 ടൗവൽ, 388 ടൂത്ത്ബ്രഷ്‌, 157 മഗ്ഗ്‌, 10 മാറ്ററസ്‌, 30 ബക്കറ്റുകൾ എന്നിവയാണ്‌ കൈമാറിയത്‌.
ഏകദേശം 8,68,563 രൂപയുടെ സാധനങ്ങളാണ്‌ ശേഖരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top