21 September Monday

കനത്തമഴ: മലയോര ഹൈവേയിൽ ടാറിങ്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

കുളത്തൂപ്പുഴ ഫെഡറൽ ബാങ്കിനു സമീപം മലയോര ഹൈവേ മഴയിൽ തകർന്നനിലയിൽ

കുളത്തൂപ്പുഴ 
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ  മലയോര ഹൈവേ പാതയിൽ റോഡ്‌ ഇടിഞ്ഞുതാണ്‌ ടാറിങ്‌ പൊട്ടി. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപമാണ്‌ റോഡിനു മധ്യത്തായി ടാറിങ്‌ പൊളിഞ്ഞത്‌. വർഷങ്ങൾക്കു മുമ്പ് നിർമിച്ച കൽക്കെട്ടിനു മുകളിൽ കോൺക്രീറ്റ് ചെയ്താണ് ഇവിടെ റോഡിനു വീതി കൂട്ടിയത്. കനത്ത മഴയിൽ വെള്ളമിറങ്ങി മണ്ണിടിഞ്ഞു താഴുകയായിരുന്നു. അപകട സാധ്യത മുൻനിർത്തി വീപ്പകൾ നിരത്തി നാട്ടുകാർ അപകട സൂചന നൽകിയിരിക്കുകയാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top