16 January Saturday
പ്രളയം, മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുള്ളവർ

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കൊല്ലം
കോവിഡ്‌, കാലവർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പരമാവധി വീടിനുള്ളിൽ കഴിയണമെന്നും പ്രളയം, മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്ടർ നിർദേശിച്ചു. 
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് (രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം. ബീച്ച്, കടൽ, പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിൽ ജാഗ്രത വേണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കാൻ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷാകർത്താക്കൾ ഉറപ്പു വരുത്തണം.ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി  ജലനിരപ്പ്  ഉയരുന്ന  സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും വേണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top