18 September Wednesday

സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

സൂപ്പർ മാർക്കറ്റ്‌ മന്ത്രി പി തിലോത്തമൻ ഉദ്‌ഘാടനംചെയ്യുന്നു

കടയ്ക്കൽ
ഉൽപ്പാദനച്ചെലവ് വർധിച്ചിട്ടും അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താൻ പൊതുവിതരണ മേഖലയ്ക്ക് കഴിഞ്ഞെന്ന്‌  മന്ത്രി പി തിലോത്തമൻ. അധിക ബാധ്യതയേറ്റെടുത്താണ് ഭക്ഷ്യവകുപ്പ് പ്രവർത്തിക്കുന്നത്‌. കുമ്മിൾ, കടയ്ക്കൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായി. സി എസ് ഉണ്ണിക്കൃഷ്ണൻ സ്വാഗതംപറഞ്ഞു. കടയ്ക്കൽ കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ എസ് ബിജു, ഇ നസീറാബീവി എന്നിവർ ആദ്യവിൽപ്പന നടത്തി. പി ആർ പുഷ്കരൻ, എ സഫറുള്ളാഖാൻ, ഡി അജയൻ, എസ് പ്രഭാകരൻപിള്ള, അശോക് ആർ നായർ, സുധിൻ, ഇടത്തറ വിജയൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top