19 September Thursday

യുവാവിനെ കടയിൽക്കയറി മർദിച്ച കൊലക്കേസ്‌ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കൊട്ടാരക്കര
കടയിൽക്കയറി യുവാവിനെ മർദിച്ച കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ. വാളകം ആശാഭവനിൽ അനിൽ എസ് പ്രസാദിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ്ചെയ്തത്. തലച്ചിറ പാഞ്ഞൂർ പ്ലാവിളവീട്ടിൽ അജിജോയിയെ ഇയാളും സഹോദരനും ചേർന്ന് മർദിച്ചെന്ന പരാതിയിലാണ്‌ അറസ്റ്റ്‌. 
ചൊവ്വാഴ്ച പകൽ ഒന്നിന്‌ വാളകം കപ്യാര്മുക്കിൽ അജിയുടെ അമ്മ നടത്തുന്ന കടയിൽവച്ചായിരുന്നു മർദനം. മദ്യലഹരിയിലായിരുന്ന പ്രതികൾ കടയിൽ ബിയർ കുപ്പിപൊട്ടിച്ചിട്ടത് ചോദ്യം ചെയ്തതിനാണ്  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. മുമ്പ് വാളകത്തു നടന്ന ഒരു രൂപ കൊലപാതകക്കേസിലെ  പ്രതിയാണ് അനിൽ എസ് പ്രസാദ്. ഇയാളുടെ സഹോദരൻ ഒളിവിലാണ്. എസ്എച്ച്ഒ ടി എസ് ശിവപ്രകാശ്, എസ്ഐ രാജീവ്, എഎസ്ഐ സജീവ്, സിപിഒ ബിനു ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top