25 July Sunday

മലിനീകരിക്കപ്പെട്ട 76.2 ഏക്കർ ഉടൻ ഏറ്റെടുക്കും: എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

കമ്പനിയുടെ പ്രവർത്തനത്താൽ മലിനമായ പന്മന ചിറ്റൂരിലെ  പ്രദേശം (ഫയൽ ചിത്രം)

സ്വന്തം ലേഖകന്‍
ചവറ
കെഎംഎംഎല്‍ കമ്പനിയുടെ പ്രവർത്തനത്താൽ  മലിനീകരിക്കപ്പെട്ട  ഭൂമി ഘട്ടം ഘട്ടമായി ഏറ്റെടുക്കുമെന്ന് ഡോ. സുജിത് വിജയൻപിള്ള എംഎൽഎ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 76.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന്‌ എംഎൽഎ അറിയിച്ചു. 
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പുരോഗമിക്കവെ ചില ഭൂഉടമകള്‍  ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി ഇനിയുളള ഭൂമി ഏറ്റെടുക്കുന്നത് എൽഎആർആർ ആക്ട് പ്രകാരമായിരിക്കുമെന്നു തീരുമാനിച്ചു.
2020 മാർച്ച് 13ന് വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 180 ഏക്കര്‍ ഭൂമി ഘട്ടംഘട്ടമായി ഏറ്റെടുക്കാനും ഒന്നാംഘട്ടമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട 76.2 ഏക്കര്‍ ഭൂമി വില നിര്‍ണയിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. റവന്യൂവകുപ്പ് തുടര്‍നടപടി സ്വീകരിച്ചു വരികയാണെന്നും കെഎംഎംഎല്‍ മൂലം മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണമെന്ന നിയമസഭയിലെ തന്റെ  സബ്മിഷനുളള മറുപടിയായി നല്‍കിയെന്നും ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാണെന്നും ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു. വ്യവസായമന്ത്രിക്കുവേണ്ടി മന്ത്രി കെ രാധാകൃഷ്ണനാണ് സബ്‌മിഷന്‌ മറുപടി നല്‍കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top